വെള്ളക്കെട്ട് ഒഴിവാക്കാൻ കുഴിയെടുത്തു; റോഡ് ചെളിമയം

feature-image

Play all audios:

Loading...

പയ്യന്നൂർ ∙ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കേളോത്ത് അമലോദ്ഭവ മാതാ ദേവാലയത്തിന് മുന്നിൽ വഴി തടസ്സപ്പെടുത്തി  കുഴിയെടുത്തു. ആവശ്യത്തിന് ഓവുചാൽ നിർമിച്ച കോടികൾ ചെലവഴിച്ച റോഡിലാണ് ഈ വിചിത്ര


സംഭവം. പയ്യന്നൂർ കരിഞ്ചാമുണ്ഡി ക്ഷേത്രം - റെയിൽവേ മേൽപാലം റോഡ് കോടികൾ മുടക്കി 6 മാസം മുൻപാണ് നവീകരിച്ചത്. ആവശ്യമായ ഓവുചാലുകളും നവീകരണത്തിന്റെ ഭാഗമായി നിർമിച്ചിരുന്നു. എന്നാൽ ദേവാലയത്തിന്റെ


പടിഞ്ഞാറ് ഭാഗം ഹോട്ടലിന് മുന്നിൽ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.  ഇവിടെ വെള്ളക്കെട്ട് ഉള്ള സ്ഥലം മണ്ണിട്ട് നികത്തുന്നതിന് പകരം  പിഡബ്ല്യുഡി ഉദ്യോഗസ്ഥർ തൊഴിലാളികളെ കൊണ്ട് താൽക്കാലിക


ഓവുചാലിന് കുഴിയെടുത്തു. അത് അമലോദ്ഭവ മാതാ ദേവാലയത്തിലേക്കും ഗ്രോട്ടോയിലേക്കും പോകേണ്ട കവാടത്തിന് മുന്നിലൂടെയാണ്. ദേവാലയത്തിന് മുന്നിൽ ചെളിമയവുമായി. മഴ പെയ്യുമ്പോഴുണ്ടാകുന്ന വെള്ളം ഇനിയും


ഒഴുകിപ്പോകുന്നതിന് ഈ കുഴി വേണ്ടിവരുമെന്നതാണ് നിലവിലെ അവസ്ഥ. അതിനാൽ നിരവധിയാളുകൾ പ്രാർഥിക്കാനായി എത്തുന്ന ഗ്രോട്ടോയിലേക്ക് ആർക്കും കടക്കാനാവാത്ത സ്ഥിതിയാണുള്ളത്. കിളച്ച് മറിച്ചുണ്ടാക്കിയ


ചെളിയിൽ ചവിട്ടിയാണ് ഇന്നലെ കുർബാനയ്ക്ക് വിശ്വാസികൾ പള്ളിയിലെത്തിയത്.വൈദിക മന്ദിരത്തിലേക്കും പള്ളിയിലേക്കും പ്രധാന ഗേറ്റു വഴി ഒരു വാഹനവും കയറ്റാനോ ഇറക്കാനോ കഴിയാത്ത സ്ഥിതിയാണുള്ളത്.